Section

malabari-logo-mobile

ദക്ഷിണാഫ്രിക്കയ്ക്ക് ജയം, ക്വാര്‍ട്ടര്‍ ഫൈനല്‍

HIGHLIGHTS : വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. യു എ ഇയ്‌ക്കെതിരെ അനായാസ ജയത്തോടെയാണ് ബി ഗ്രൂപ്പില്‍ രണ്ടാം

prv_ae566_1426136234വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. യു എ ഇയ്‌ക്കെതിരെ അനായാസ ജയത്തോടെയാണ് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിത്താണ് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ബി ഗ്രൂപ്പില്‍ കളിച്ച അഞ്ച് കളിയും ജയിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. യു എ ഇ ലോകകപ്പില്‍ നിന്നും നേരത്തെ പുറത്തായിരുന്നു.

342 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ യു എ ഇ 195 റണ്‍സിന് ഓളൗട്ടായി. 57 റണ്‍സ് നേടി പുറത്താകാതെ നിന്ന എസ് പി പാട്ടീലാണ് അവരുടെ ടോപ് സ്‌കോറര്‍. ഷൈമാന്‍ അന്‍വര്‍ 39 റണ്‍സെടുത്തു. ഷൈമാനാണ് ലോകകപ്പില്‍ അവരുടെ ടോപ് സ്‌കോറര്‍.

sameeksha-malabarinews

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്, ഫിലാന്‍ഡര്‍, മോര്‍ക്കര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ യു എ ഇ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 341 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 87 പന്തില്‍ 99 റണ്‍സടിച്ച് വീണ്ടും ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായി.

31 പന്തില്‍ 64 റണ്‍സ് നേടി പുറത്താകാതെ നിന്ന ഫര്‍ഹാന്‍ ബഹര്‍ദ്ദീനാണ് ദക്ഷിണാഫ്രിക്കയെ 341 ലെത്തിച്ചത്. ഡേവിഡ് മില്ലര്‍ (49), റില്ലീ റൂസ്വോ (43) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നവീദാണ് യു എ ഇ ബൗളര്‍മാരില്‍ തിളങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!