Section

malabari-logo-mobile

മാണി നിയമസഭയില്‍ തങ്ങി : തലസ്ഥാനത്ത്‌ പ്രതിഷേധക്കടല്‍

HIGHLIGHTS : പ്രതിപക്ഷം ഉറങ്ങാതെ അകത്തും പുറത്തും സമരത്തില്‍

പ്രതിപക്ഷം ഉറങ്ങാതെ അകത്തും പുറത്തും  സമരത്തില്‍

malabarinewsതിരൂ നാളത്തെ ബജറ്റ്‌ അവതരിപ്പിക്കാന്‍ ധനമന്ത്രി കെഎം മാണി നിയമസഭയില്‍ തന്നെ തങ്ങുന്നു. മാണിയെ തടയാന്‍ എല്ലാ പ്രതിപക്ഷ എംഎല്‍എമാരും നിയമസഭ യില്‍ തന്നെ സമരവുമായി നടത്തളത്തില്‍ ഇരിക്കുകയാണ്‌. ചില മന്ത്രിമാരും മാണിക്കൊപ്പം നിയമസഭയില്‍ തങ്ങുന്നുണ്ട്‌

sameeksha-malabarinews

എന്നാല്‍ സഭക്ക്‌ പുറത്ത്‌ വന്‍ പ്രതിഷേധമാണ്‌ ഉയരുന്നത്‌ ചെറുതും വലുതുമായ പ്രകടനങ്ങളായെത്തിയ ഡിവൈഎഫ്‌ഐ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ ഉപരോധം തുടങ്ങിക്കഴിഞ്ഞു. രാത്രിയായിട്ടും സമരമുഖത്തേക്ക്‌ വലിയരീതിയിലാണ്‌ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. യുവമോര്‍ച്ച പ്രവര്‍ത്തകരും ഉപരോധം ആരംഭിച്ചു.

നേരത്തെ 

താന്‍ നിയമസഭയില്‍ തങ്ങില്ലെന്ന് കെ എം മാണി പറഞ്ഞിരുന്നു . തന്റെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ നിന്നും രാവിലെ എത്തി ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു

മാണി എന്നാല്‍ ഇമ്മാനുവല്‍ എന്നാണെന്നും, ഇമ്മാനുവല്‍ എന്നാല്‍ ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്നവന്‍ എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ് എന്നാണ്‌ മാണി പറഞ്ഞത്‌.

എന്നാല്‍ ഇപ്പോള്‍ ഇതല്ലാം മാറിമറഞ്ഞിരിക്കുകയാണ്‌. നിയമസഭക്കകത്ത്‌ മാണിക്ക്‌ ശക്തമായ സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. അവസാന റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മുഖ്യമന്ത്രിയും നിയമസഭയില്‍ തങ്ങുമെന്നാണ്‌ സൂചന.

5 കവാടങ്ങളും ഉപരോധിക്കുമെന്ന്‌ സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വന്‍സന്നാഹമാണ്‌ സമരത്തെ നേരിടാന്‍ പോലീസ്‌ ഒരുക്കിയിരിക്കുന്നത്‌. ആറ്‌ ജില്ലകളില്‍ നിന്നുള്ള എസ്‌പിമാരുടെ നേതൃത്വത്തില്‍ 2800 പോലീസുകരായൊണ്‌ നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്‌.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സഭക്കുള്ളില്‍ തങ്ങുകയാണെങ്ങില്‍ മാണിയെ പ്രതിപക്ഷഎംഎല്‍എമാര്‍ സഭഹാളിലേക്ക്‌ കടക്കുന്നത്‌ തടയുമെന്നാണ്‌ സൂചന. യുവമോര്‍ച്ചക്കാരാകട്ടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ സഭാമന്ദിരത്തിനകത്തേക്ക്‌ കയറാനും പദ്ധതിയിട്ടിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!