Section

malabari-logo-mobile

ശ്രീലങ്കയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍

HIGHLIGHTS : സിഡ്‌നി: 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക 2015 ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 13...

prv_79f37_1426659923സിഡ്‌നി: 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ച് ദക്ഷിണാഫ്രിക്ക 2015 ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 133 റണ്‍സിന് ഓളൗട്ടായി. 18 ഓവറില്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 16 റണ്‍സെടുത്ത ഹാഷിം ആംലയുടെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. 78 റണ്‍സെടുത്ത് ഡിക്കോക്കും 21 റണ്‍സെടുത്ത ഡുപ്ലിസിയും പുറത്താകാതെ നിന്നു.

നേരത്തെ 37.2 ഓവറിലാണ് 133 റണ്‍സിനു ലങ്ക ഓള്‍ഔട്ടായത്. കുമാര്‍ സംഗക്കാര 45 റണ്‍സോടെ വീണ്ടും ടോപ് സ്‌കോററായി. ലഹിരു തിരിമാനെ 41 റണ്‍സ് നേടി സംഗക്കാരയ്ക്ക് പിന്തുണ നല്‍കി. ദില്‍ഷന്‍ (0), മഹേല ജയവര്‍ധന (4) എയ്ഞ്ചലോ മാത്യൂസ് (19), തിസാര പെരേര (0) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ശ്രീലങ്കയുടെ സ്‌കോറിംഗ് റേറ്റിനെയും ബാധിച്ചു.

sameeksha-malabarinews

തിരിമാനെയെ മാറ്റി കുശാല്‍ പെരേരയെ ഓപ്പണ്‍ ചെയ്യിപ്പിച്ചാണ് ലങ്ക തുടങ്ങിയത്. എന്നാല്‍ ഈ നീക്കം ഫലം കണ്ടില്ല. 10 പന്തു നേരിട്ട പെരേര 3 റണ്‍സെടുത്ത് പുറത്തായി. സംഗക്കാര-തിരിമാനെ സഖ്യം മൂന്നാം വിക്കറ്റില്‍ 65 റണ്‍സോടെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതും അധികനേരം നീണ്ടില്ല. നാലു വിക്കറ്റു നേടിയ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് മാന്‍ ഓഫ് ദ മാച്ച്. ജെ.പി.ഡുമിനി ഹാട്രിക് നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!