Section

malabari-logo-mobile

ഇന്ത്യ – പാക് മത്സരം ടിവിയില്‍ കണ്ടത് 28.8 കോടി പേര്‍

HIGHLIGHTS : മുംബൈ: പതിനൊന്നാം ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരം കണ്ടത് 28 കോടിയില്‍പ്പരം ആളുകളാണ്.

Hafeez-Dhoni_0മുംബൈ: പതിനൊന്നാം ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരം കണ്ടത് 28 കോടിയില്‍പ്പരം ആളുകളാണ്. കൃത്യമായി പറഞ്ഞാല്‍ 28.8 കോടി പേര്‍ ടിവിയില്‍ മാത്രം ഈ കളി കണ്ടു. സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരങ്ങളെ കൂടാതെയാണ്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ റെക്കോര്‍ഡാണ് ഇത്. ഫെബ്രുവരി 15 ന് അഡലെയ്ഡിലായിരുന്നു ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആദ്യമത്സരം കളിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ടി വി പരിപാടി എന്ന റെക്കോര്‍ഡാണ് ഈ കളി സ്വന്തമാക്കിയത്. 2011 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലാണ് ഇതിന് മുമ്പ് ഏറ്റവും ആളുകള്‍ കണ്ട പരിപാടി. ആതിഥേയരായ ഇന്ത്യ മുംബൈയിലെ വാങ്കഡെ സ്്‌റ്റേഡിയത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ തോല്‍പിച്ച് കിരീടം ചൂടി.

sameeksha-malabarinews

സ്‌പോര്‍ട്‌സും ദൂരദര്‍ശനുമാണ് മത്സരം ഏറ്റവും അധികം ആളുകളെ കാണിച്ചത്. മലയാളത്തില്‍ ഏഷ്യാനെറ്റ് മൂവിസ് കളി സംപ്രേക്ഷണം ചെയ്തിരുന്നു. കന്നഡയില്‍ ഏഷ്യാനെറ്റിന്റെ സുവര്‍ണ ചാനലാണ് കളി കാണിച്ചത്. വിരാട് കോലിയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും മുഹമ്മദ് ഷമിയുമായിരുന്നു ഇന്ത്യയുടെ വിജയശില്‍പികള്‍.

മത്സരങ്ങള്‍ മാത്രമല്ല സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്ക മോക്ക പരസ്യവും ലോകകപ്പില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായ അമിതാഭ് ബച്ചനെയും ഇത്തവണ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലോകകപ്പ് കളിയുടെ കമന്ററി പറയിക്കാന്‍ കൊണ്ടുവന്നിരുന്നു. കപില്‍ ദേവ്, രാഹുല്‍ ദ്രാവിഡ്, ഷോയിബ് അക്തര്‍, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയവരാണ് മറ്റ് കമന്റേറ്റര്‍മാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!