സേലത്ത്‌ വാഹനാപകടത്തില്‍ പരിക്കേറ്റ വള്ളിക്കുന്ന്‌ സ്വദേശി മരിച്ചു

VALLIKKUNNU-APAKADATHILMARICHA RAJANEESHവള്ളിക്കുന്ന്‌ :തമിഴ്‌നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ ഗുരതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. വള്ളിക്കുന്ന്‌ റെയില്‍വേസ്റ്റേഷന്‍ സമീപത്തെ നരിക്കുറ്റിയില്‍ താമസിക്കുന്ന തോപ്പില്‍ രാജന്റെ മകന്‍ രജനീഷ്‌(25) ആണ്‌ മരിച്ചത്‌.
കഴിഞ്ഞ ഫ്രബ്രുവരി 18നായിരുന്നു അപകടം സേലത്തിനടുത്ത്‌ വെച്ച്‌ രജനീഷ്‌ ഓടിച്ചിരുന്ന ലോറിയും ബസ്സുമായി കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചത്‌.. രജനീഷിനെ ആദ്യം സേലത്തെ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ചികിത്സിച്ചു.

മാതാവ്‌ മൈഥിലി, ഭാര്യ അശ്വനി, മകള്‍ ദേവനന്ദ .

മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്‌ക്കാരം വെള്ളിയാഴ്‌ച ഉച്ചക്ക്‌ ശേഷം വീട്ടുവളപ്പില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top