കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു

കോഴിക്കോട്: എടച്ചേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകള്‍ക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. ഒരാള്‍ക്ക് ഇടിമിന്നലിനെ തുടര്‍ന്ന് പൊള്ളലേറ്റു.  തൊഴിലാളികളെ ഉടന്‍ തന്നെ  ആശുപത്രികളിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട്3.00 മണിയോടെയായിരുന്നു സംഭവം. എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഏഴ് പേര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാള്‍ വടകര ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top