Section

malabari-logo-mobile

ബാണാസുര കുന്ന്

HIGHLIGHTS : Banasura Hill is one of the highest mountains in the Western Ghats of Wayanad District, Kerala.

കേരളത്തിലെ വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളിലൊന്നാണ് ബാണാസുര കുന്ന്. ഇന്ത്യന്‍ ഇതിഹാസങ്ങളിലെ പുരാണ കഥാപാത്രമായ ബാണാസുരന്റെ പേരിലാണ് ഈ കുന്നിന് പേര് നല്‍കിയിരിക്കുന്നത്.

ചെമ്പ്ര കൊടുമുടി കഴിഞ്ഞാല്‍ നീലഗിരിക്കും ഹിമാലയത്തിനും ഇടയില്‍ 2000 മീറ്ററിലധികം ഉയരമുള്ള കൊടുമുടികളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6732 അടി ഉയരത്തിലാണ് ബാണാസുരമല സ്ഥിതി ചെയ്യുന്നത്. ട്രെക്കിങ് ആണ് ഇവിടത്തെ പ്രധാന വിനോദം. ഒരു ഗൈഡിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ട്രെക്കിംഗ് രാവിലെ തന്നെ ആരംഭിക്കും. മലനിരകള്‍ക്ക് താഴെയായാണ് ബാണാസുര സാഗര്‍ അണക്കെട്ട്. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല മാസങ്ങള്‍.

sameeksha-malabarinews

മാനന്തവാടിയാണ് ഏറ്റവും അടുത്തുള്ള പട്ടണം. ഇവിടെനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ബാണാസുര.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!