HIGHLIGHTS : Workers trapped in tunnel safe in Uttarakhand
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ അപകടത്തിൽ ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെല്ലാം സുരക്ഷിതർ. 40 തൊഴിലാളികളാണ് ടണലിനുള്ളിൽ കുടുങ്ങിപ്പോയത്.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
ടണലിനുള്ളില്‍ ജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയതായും പൈപ്പിലൂടെ തന്നെ ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുന്നതായും അധികൃതർ അറിയിച്ചു.ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ.

ഞായറാഴ്ച രാവിലെയാണ് ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം തകര്‍ന്ന് അപകടം സംഭവിച്ചത്.