HIGHLIGHTS : A special curry with paneer and cheera
ആവശ്യമായ ചേരുവകൾ
നെയ്യ് – 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
പനീർ – 450 ഗ്രാം (ഒരേ അളവിലുള്ള ക്യൂബുകളായി മുറിക്കുക)
ചീര അരിഞ്ഞത് – 500 ഗ്രാം
വലിയുള്ളി അരിഞ്ഞത് – 1
വെളുത്തുള്ളി – 3
ഇഞ്ചി
പച്ചമുളക് അരിഞ്ഞത് – 1
ഗരം മസാല – 1 ടീസ്പൂൺ
½ ചെറുനാരങ്ങ നീര്

തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിക്കുക.മഞ്ഞൾപൊടി,മുളകുപൊടി എന്നിവ ചേർത്ത്, ക്യൂബ് ചെയ്ത പനീർ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം മാറ്റിവെയ്ക്കുക. മറ്റൊരു പാനിൽ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് സവാള എന്നിവ വഴറ്റുക. പനീർ ഒരു വലിയ നോൺ-സ്റ്റിക്ക് ഫ്രൈയിംഗ് പാനിൽ ഇടത്തരം ചൂടിൽ ഏകദേശം 8 മിനിറ്റ് ഗോൾഡൻ നിറമാകുന്നവരെ വേവിക്കുക. ശേഷം അതൊരു പ്ലേറ്റിലേക്ക് മാറ്റുക. ശേഷം ആ പാനിലേക്ക് ഉള്ളി മിക്സ് ചേർത്ത്, ഒരു നുള്ള് ഉപ്പ് ചേർത്ത് ഏകദേശം 10 മിനിറ്റ് ഫ്രൈ ചെയ്യുക, ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർക്കുക. ശേഷം ഗരം മസാല ചേർക്കുക. 2 മിനിറ്റ് കൂടി ഫ്രൈ ചെയ്യുക.ശേഷം ചീര ചേർത്ത് 100 മില്ലി വെള്ളം ചേർത്ത് 2-3 മിനിറ്റ് വേവിക്കുക. പനീർ ചേർത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ശേഷം അല്പം നാരങ്ങ നീര് ചേർത്ത് ഇറക്കിവെക്കാം.