Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

HIGHLIGHTS : Calicut University News; Calicut researchers recognized at All India Botanical Conference

അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

മഹാരാഷ്ട്രയിലെ അമരാവതി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ നാല്പത്തിയാറാമത് അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം.
സസ്യശാസ്ത്ര വിഭാഗം  പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഈ വര്‍ഷം ഇന്ത്യയിലെ സോണറില ജനുസ്സിന്റെ വര്‍ഗീകരണ പഠനത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഡോ. എസ് രശ്മി തന്റെ പ്രബന്ധാവതരണത്തിലൂടെ വുമണ്‍ ബൊട്ടാണിസ്‌റ് അവാര്‍ഡ് നേടി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ രശ്മി ഇപ്പോള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റാണ്.
ബ്രയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാലക്കാട് മുതുതല സ്വദേശിനി സജിത മേനോന്‍ തന്റെ പഠനാവതരണത്തിലൂടെ
കെ.എസ്. ബില്‍ഗ്രാമി  ഗോള്‍ഡ് മെഡലും ഒരു വിഭാഗം ബ്രയോഫൈറ്റുകളുടെ പ്രത്യുല്പാദന രീതികളുടെ പഠനാവതരണത്തിലൂടെ പത്തിരിപ്പാല സ്വദേശിനി പി.എം. വിനീഷയും മികച്ച പ്രബന്ധാവതരണത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി.

ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം 14, 15 തീയതികള്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാങ്കേതികതയുടെ അതിപ്രസരം മാനവികതയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വിഷയമായുള്ള പരിപാടിയില്‍ ഡോ. നിയാല്‍ കാംപെല്‍, ഡോ. റുഖയ മുഹമ്മദ് കുഞ്ഞി, ഡോ. എം. അരുണ്‍ലാല്‍, ഡോ. രാജേഷ് ജെയിംസ്, ഡോ. കെ. പ്രിയ നായര്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും.

sameeksha-malabarinews

വൈവ

വിദൂരവിഭാഗം എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 22-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സോഫ്റ്റ് സ്‌കില്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റെര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ത്രിദിന സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20, 21, 22 തീയതികളില്‍ സര്‍വകലാശാലാ ക്യാംപസിലാണ് പരിശീലനം. കമ്യുണിക്കേറ്റിവ് ഇംഗ്ലിഷ്, ഹൗ റ്റു ഫേസ് ഇന്റെര്‍വ്യു , റെസ്യുമേ പ്രിപറേഷന്‍ തുടങ്ങിയ സെഷനുകള്‍ ഉണ്ടായിരിക്കും. കൂടാതെ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ എടുക്കുന്നതിനുള്ള സൗകര്യവും നല്‍കും. നിലവില്‍ എംപ്ലോയ്മെന്റ് ബ്യൂറോ നടത്തുന്ന സൗജന്യ പരീക്ഷാ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പുറമേ 25 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലനത്തിന് അവസരം. ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 16-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9388498696, 7736264241.
സ്വിമ്മിംഗ് പൂള്‍ മാനേജര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനവിഭാഗത്തില്‍ സ്വിമ്മിംഗ് പൂള്‍ മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് നീന്തലിലുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും 17-ന് നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!