രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും നടത്തി.

പരപ്പനങ്ങാടി : പാലത്തിങ്ങൽ സിൻസിയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, ഇൻസൈറ്റ് കീരനല്ലൂരും, ഭാസ് പരപ്പനങ്ങാടിയും പാലത്തിങ്ങൽ ലബോറട്ടറിയും ചേർന്ന് കീരനല്ലൂർ ന്യൂകട്ടിൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയവും നടത്തി. കോട്ടക്കൽ അൽമാസ് ആശുപത്രിയുടെയും ബി.ഡി.കെ.യുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹാരിസ് പാലത്തിങ്ങൽ അധ്യക്ഷനായി. പി.വി. ഷംസുദ്ദീൻ, പി.വി. ഹാഫിസ് മുഹമ്മദ്, സി. അബൂബക്കർ ഹാജി, അയ്യപ്പൻ കൊട്ടന്തല, കുന്നത്തേരി പോക്കർഅലി, കുഞ്ഞുമുഹമ്മദ് കൊളോളി, എം.കെ. മരക്കാർ ഹാജി, പ്രവീൺ വമ്പിശ്ശേരി, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ക്യാമ്പിന് പി.വി. സെയ്തലവി, അച്ചമ്പാട്ട് ഷണ്മുഖൻ, അനീസ് മുഹമ്മദ്, അഷ്റഫ് വമ്പിശ്ശേരി, സി.കെ. നാസർ, പി.വി. അബ്ദുൽ ജലീൽ, റിയാസ് പട്ടയത്ത്, അബൂത്വാഹിർ പാട്ടശ്ശേരി, ഇസ്ഹാക്ക് പാങ്ങാടൻ, ഹനീഫ കുതിരവട്ടം, നിഷാന്ത് വമ്പിശ്ശേരി, ചപ്പങ്ങത്തിൽ അബ്ദുൽസലീം, നഹീം കൊളോളി എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!
Scroll to Top