റെയില്‍വേ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: റെയില്‍വേ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ പീലാറാവു, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കരാര്‍ ജോലിക്കാരാണ്.കഴക്കൂട്ടത്താണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ സ്പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണമാരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top