തിരൂരങ്ങാടി: ഡ്രൈവിംഗ് ടെസ്റ്റ് മുടക്കമില്ലാതെ കൊണ്ടുപോകാന്‍ അവസരം ഒരുക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ തിരൂരങ്ങാടി കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുവദിച്ചു തന്ന ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അടിയന്തരമായി ബദല്‍ സംവിധാനം കണ്ടെത്തി ഡ്രൈവിംഗ് ടെസ്റ്റ് മുടക്കമില്ലാതെ നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യം ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും ഡ്രൈവിംഗ് സ്‌കൂള്‍ തിരൂരങ്ങാടി കോഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഒരാള്‍ ടെസ്റ്റിന് അപേക്ഷിച്ചു കഴിഞ്ഞാല്‍ ചുരുങ്ങിയത് രണ്ടര മാസത്തിനു ശേഷം മാത്രമാണ് ടെസ്റ്റിന് ഡേറ്റ് അനുവദിച്ചു കിട്ടുന്നത്. ജോലിക്ക് പോകുന്നവരും പഠന ആവശ്യങ്ങള്‍ക്ക് പോകുന്നവരും ഈ ഒരു ആവശ്യത്തിന് വേണ്ടി മാത്രം നാട്ടില്‍ വന്ന് ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരാണ്.
ഇവര്‍ക്കെല്ലാം ഇത് വളരെയധികം പ്രയാസപ്പെടുന്നുണ്ട്. അതിലുപരി ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ഇപ്പോഴുള്ള പിഴ തുക 10000 രൂപയോളം ആണ്. ഒരു ലൈസന്‍സ് എടുക്കാനുള്ള തുകയേക്കാള്‍ എത്രയോ ഇരട്ടിയാണ് പിഴ തുക അതുകൊണ്ടുതന്നെ ആളുകള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് മുടക്കം ഇല്ലാതെ നടത്തിക്കൊണ്ടു പോകാനുള്ള അവസരം ഒരുക്കണമെന്നും ആവിശ്യപെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ ബി പ്രേംജി, ടി.പി മുജീബ്, എന്‍ പി മജീദ്, എം ബൈജേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




