തിരൂരങ്ങാടിയില്‍ മുസ്ലിംലീഗ് നേതാവിനെതിരെ വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി

തിരൂരങ്ങാടി: മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ക്കെതിരെ വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി യുടെ പരാതി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കുഞ്ഞിമരക്കറിനെതിരെയാണ് പരാതി നല്‍കിയത്. യോഗത്തില്‍ വെച്ച് മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് വേശ്യ എന്നും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്‌ളീല ആംഗ്യം കാണിക്കുകയും ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കുണ്ടൂര്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന വനിത ലീഗ് യോഗത്തില്‍ വെച്ചാണ് സംഭവം. ഇവരെ സി ഡി എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചപ്പോള്‍ ഇഷ്ടപ്പെടാതെയാണ് ഇദേഹം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍
പെരുമാറിയതെന്നും കേസ് എടുക്കണമെന്നും ഇവര്‍ തിരൂരങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

അതേ സമയം, പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നും എന്നാല്‍ യോഗത്തില്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെന്നും കെ.കുഞ്ഞിമരക്കാര്‍ പറഞ്ഞു.
എന്നോട് പ്രവര്‍ത്തകര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞിരുന്നു. സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് എന്ന് സംശയിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.

ഇരുവരും നന്നമ്പ്ര പഞ്ചായത്തുകാരാണ്. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് പരാതിക്കാരി പറഞ്ഞു.

ഇവിടെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മണ്ഡലം ജനറല്‍ സെക്രട്ടറിയും ഏറെക്കാലമായി ഭിന്നതയിലാണ്. സി ഡി എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് മണ്ഡലം ജനറല്‍ സെക്രട്ടറി ആണെന്നാണ്
പഞ്ചായത്ത് കമ്മിറ്റിയുടെ ആരോപണം.

ഇദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു പഞ്ചായത്ത് ഭാരവാഹികള്‍ രാജി വെച്ചിരുന്നു. എന്നാല്‍ ജില്ല കമ്മിറ്റി ഇരു കൂട്ടരോടും ഒത്തൊരുമിച്ചു പോകാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top