വള്ളിക്കുന്നിലെ കാരുണ്യ പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നം പൂവണിയുന്നു; സ്വന്തം കെട്ടിടം ശനിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും

വള്ളിക്കുന്ന്:സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ തത്പരരായ ഒരു പറ്റം യുവാക്കളുടെ സ്വപ്ന സാക്ഷാത്ക്കാരം പൂവണിയുന്നു.വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കല്‍ പാറക്കണ്ണിയിലെ കാരുണ്യ സ്വയം സഹായ സംഘത്തിന്റെ പുതിയ ഓഫിസ് കെട്ടിടം പൊതുമരാമത്ത് ട്യൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഉദ്ഘാടനം ചെയ്യും.

എട്ട് വര്‍ഷത്തിലധികമായി നിരവധി ജീവ കാര്യണ്യ പ്രവര്‍ത്തനങ്ങളും
മെഡിക്കല്‍ ക്യാമ്പുകളും, ചികിത്സാ സഹായങ്ങളും, ജീവന്‍ രക്ഷാ ഉപകരണങ്ങളും അനേകം ആളുകളില്‍ എത്തിക്കാനായിട്ടുണ്ട് ഇവര്‍ക്ക്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നതിന് ഒരു ഓഫീസ് എന്ന ചിരകാല സ്വപ്നമാണ് സാക്ഷാല്‍ക്കാരമായിരിക്കുന്നത്.2013 നവംബറില്‍ ആണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒത്തു ചേര്‍ന്നത്.പിന്നീട് നിരവധി ആളുകള്‍ സഹായം അഭ്യര്‍ത്ഥിച്ചു സമീപിച്ചു.നിരവധി കുടുംബങ്ങള്‍ക്ക് കൈതാങ്ങാവാനും ഇവര്‍ക്ക് കഴിഞ്ഞു.

മെഡിക്കല്‍ ഉപകരണങ്ങള്‍ കൈവശം ഉണ്ടെങ്കിലും സൂക്ഷിക്കാന്‍
സ്ഥലം ഇല്ലായിരുന്നു.ഒടുവില്‍ സ്ഥലം വാങ്ങി സ്വന്തമായി നിര്‍മ്മിച്ച ഓഫിസ് കെട്ടിടം ആണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും

 

Share news
error: Content is protected !!
Scroll to Top