Section

malabari-logo-mobile

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

HIGHLIGHTS : Women's Football World Cup starts today

സിഡ്നി/ഓക്ലന്‍ഡ്: ഫുട്ബോളില്‍ വീണ്ടുമൊരു ലോകകപ്പ് ആരവം. വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി തുടക്കം . ഉദ്ഘാടനം സിഡ്നി ഒളിമ്പിക് പാര്‍ക്കിലാണ് .മത്സരങ്ങള്‍ ഫാന്‍കോഡ് ആപ്പില്‍ തത്സമയം കാണാം.

ആദ്യകളിയില്‍ ന്യൂസിലന്‍ഡ് നോര്‍വെയെ നേരിടും. മറ്റൊരു ആതിഥേയരായ ഓസ്ട്രേലിയ ഇന്ന് നടക്കുന്ന രണ്ടാംകളിയില്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ആകെ 32 ടീമുകളാണ് ലോകകപ്പില്‍. എട്ട് ഗ്രൂപ്പുകള്‍. ആഗസ്ത് 20നാണ് ഫൈനല്‍. അമേരിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. നാലുതവണ അവര്‍ ജേതാക്കളായി. ഇക്കുറിയും അമേരിക്ക ഒരുങ്ങിത്തന്നെയാണ്.

sameeksha-malabarinews

യൂറോ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന മറ്റൊരു ടീം. ആതിഥേയരെന്ന മുന്‍തൂക്കത്തില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമുണ്ട്. ഇതുവരെ കിരീടമില്ലാത്ത ബ്രസീലും ഇക്കുറി ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. അലെക്സിയ പുറ്റെല്ലാസിന്റെ മികവിലാണ് സ്പെയ്നിന്റെ പ്രതീക്ഷ. എന്നാല്‍, പുറ്റെല്ലാസിന്റെ പരിക്ക് അവര്‍ക്ക് ആശങ്കയുമാണ്. ജര്‍മനി, ഫ്രാന്‍സ് ടീമുകളും കിരീടസാധ്യതയില്‍ മുന്നില്‍നില്‍ക്കുന്നു.

ഗോളടിക്കാരില്‍ അമേരിക്കയുടെ അലെക്സ് മോര്‍ഗനാണ് കൂടുതല്‍ സാധ്യത. അമേരിക്കയുടെതന്നെ യുവതാരം സോഫിയ സ്മിത്ത്, ഇംഗ്ലണ്ടിന്റെ റേച്ചല്‍ ഡാലി, ഓസ്ട്രേലിയയുടെ സാം കെര്‍, ജര്‍മനിയുടെ അലെക്സ് പോപ്, സ്പെയ്നിന്റെ ഇഷ്തെര്‍ ഗോണ്‍സാലെസ്, ജെന്നി ഹൊര്‍മോസോ, ആല്‍ബ റെഡൊണ്ടോ, ഫ്രാന്‍സിന്റെ കാദിദിയാതു ഡയാനി എന്നിവരും രംഗത്തുണ്ട്.

മികച്ച താരങ്ങളാകാന്‍ പുറ്റെല്ലാസ്, സോഫിയ സ്മിത്ത്, സാം കെര്‍, പോപ് എന്നിവര്‍ക്കൊപ്പം നൈജീരിയയുടെ അസിസാത് ഒഷോയാല, നോര്‍വെയുടെ അദ ഹെഗെര്‍ബെര്‍ഗ്, ഇംഗ്ലണ്ടിന്റെ കിയാറ വെല്‍ഷ് എന്നിവരുമുണ്ട്. ബ്രസീലിന്റെ വിഖ്യാത താരം മാര്‍ത്തയുടെയും ക്യാഡയുടെ നാല്‍പ്പതുകാരി ക്രിസ്റ്റീന്‍ സിന്‍ക്ലയറുടെയും അമേരിക്കയുടെ മേഗന്‍ റാപിനോയുടെയും അവസാന ലോകകപ്പായിരിക്കും ഇത്.ഒരുപിടി യുവതാരങ്ങളും ഈ ലോകകപ്പിനെത്തുന്നുണ്ട്.

സ്പെയ്നിന്റെ പത്തൊമ്പതുകാരി സല്‍മ പറല്ലുയെലോ, പതിനെട്ടുകാരി കൊളംബിയയുടെ ലിന്‍ഡ കയ്സെദൊ, ജര്‍മനിയുടെ ലെന ഒബെര്‍ദോര്‍ഫ്, അമേരിക്കയുടെ ട്രിനിറ്റി റോഡ്മാന്‍ എന്നീ യുവതാരങ്ങളിലാണ് പ്രതീക്ഷ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!