Section

malabari-logo-mobile

ഒരു ദിനം പിന്നിട്ട് വിലാപയാത്ര; ജനപ്രിയനെ കാണാന്‍ പതിനായിരങ്ങള്‍; പുതുപ്പള്ളിയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ഗതാഗത നിയന്ത്രണം; കോട്ടയം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

HIGHLIGHTS : Traffic control in Pudupally from 6 am today; Today is a holiday for schools in Kottayam district

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. അന്തരിച്ച പ്രിയ നേതാവിനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങളാണ് പുതുപ്പള്ളിയില്‍ എത്തുന്നത്. ഇതിനെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഇന്ന് രാവിലെ മുതല്‍ പൊലീസ് ഗതാഗത ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനായും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, കോട്ടയം നഗരത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ആദര സൂചകമായി നാളെ കട മുടക്കം ആയിരിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കല്‍ ഷോപ്പുകളും തുറക്കുമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു.

sameeksha-malabarinews

ഗതാഗത നിയന്ത്രണം

പുതുപ്പള്ളിയില്‍ ഇന്ന് രാവിലെ 06.00 മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഇങ്ങനെ:

1. തെങ്ങണയില്‍ നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയില്‍ നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍ നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എച്ച്.ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

3. മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

4. കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ്

ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ എത്തി മണര്‍കാട് പോകുക.

5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എച്ച.്ആര്‍.ഡി

ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എച്ച.്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ :-

1 എരമല്ലൂര്‍ചിറ മൈതാനം

2 പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ)

3 ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍

4 ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി

5 ഡോണ്‍ ബോസ്‌കോ സ്‌കൂള്‍

6 നിലയ്ക്കല്‍ പള്ളി മൈതാനം

1 തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ചിറ മൈതാനം / പാഡി ഫീല്‍ഡ് ഗ്രൗണ്ട് (വെക്കേട്ടുചിറ) / ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

2 വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈതാനം/ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം

3 കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!