
താനൂര്‍: ഗവണ്മെന്റ് ആശുപത്രിയില്‍ നിന്നും കുട്ടിയുടെ സ്വര്‍ണമാല മാല മോഷ്ടിച്ച സ്ത്രീകള്‍ താനൂര്‍ പോലീസിന്റെ പിടിയില്‍. കഴിഞ്ഞ മാസം 20 നാണ് ഡോക്ടറെ കാണാന്‍ ഗവണ്മെന്റ് ഹെല്‍ത്ത് സെന്ററില്‍ എത്തിയ എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല മോഷ്ടിച്ചത്. ആശുപത്രിയിലെ cctv ല്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ നിരവധി തമിഴ് നാട് സ്വദേശിനികളായ സ്ത്രീകളെ നിരീക്ഷിച്ചു വന്നിരുന്നു തുടര്‍ന്ന് സാമ്യമുള്ള തമിഴ്നാട്ടുകാരായ സ്ത്രീകള്‍ ഉണ്ടെന്നു വിവരം കിട്ടിയാണ് ചെന്നൈ സ്വദേശികളായ മഞ്ചസ് (25) ദീപിക (40) എന്നിവരെ പിടികൂടിയത്.
താനൂര്‍ Dysp പ്രമോദ് പി യുടെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ മറ്റം , താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുജിത് എന്‍ ആര്‍ സലേഷ്, സക്കീര്‍, ലിബിന്‍, നിഷ രേഷ്മ , പ്രബീഷ് , അനില്‍ എന്നിവര്‍ അടങ്ങിയ പോലീസ് അന്വേഷണ സംഘം പിടികൂടിയത് . പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




