വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പിടിയിലായി

HIGHLIGHTS : Cannabis cultivation on terrace of rented house; Central government official arrested

malabarinews

തിരുവനന്തപുരം: വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജിതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജിതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ജിതിനൊപ്പം ഒരു ബീഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. താനാണ് കഞ്ചാവ് ചെടികള്‍ നട്ടതെന്ന് പറഞ്ഞ് ജിതിന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു.

അഞ്ച് കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്സൈസ് പിടിച്ചെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!