
പൊന്നാനി: പോലിസിന്റെ വന്‍ ലഹരി വേട്ടയില്‍ 14 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍ . പൊന്നാനിയില്‍ മുമ്പ് ലഹരി വില്‍പന കേസുകളില്‍ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പൊന്നാനി പോലിസ് ക്രൈം സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന പൊന്നാനി തേക്കെപ്പുറത് പുത്തന്‍ പുരയില്‍ ഫൈസലിനെ (37 ) ആണ് പോലിസ് പിടികൂടിയത് .
ഈസ്റ്റര്‍ വിപണി മുന്നില്‍ കണ്ടാണ് പ്രതി ഇത്രയും കൂടുതല്‍ അളവില്‍ ലഹരി കരുതിയിരുന്നത്. ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരില്‍ പൊതുജന പങ്കാളിത്തത്തോടെ പോലിസ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് . ഐ.പി.എസ്. ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പൊന്നാനി പോലിസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുതേടത്ത്,എസ്.ഐ യാസീര്‍, ജൂനിയര്‍ എസ്.ഐ ആനന്ദ് , എ.എസ് .ഐ മധുസൂദനന്‍ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ സജുകുമാര്‍,നാസര്‍, പ്രശാന്ത് കുമാര്‍, മനോജ് സിവില്‍ പോലീസ് ഓഫീസര്‍മരായ കൃപേഷ് ,സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടി തുടര്‍ അന്വേഷണം നടത്തുന്നത്.
പോലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




