പോക്‌സോ കേസില്‍ യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍

തിരൂര്‍: മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍. തിരൂര്‍ ബിപി അങ്ങാടി കായല്‍ മഠത്തില്‍ സാബിക്കാണ് അറസ്റ്റിലായത്. നേരത്തെ, സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയെ തിരൂര്‍ പൊലിസ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു.

2021 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഇതിന് ഭര്‍ത്താവ് സാബിക്ക്
ഒത്താശനല്‍കുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥിയെ മയക്കുമരുന്ന് വില്‍പ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയില്‍ തിരൂര്‍ പൊലിസാണ് യുവതിയേയും ഒളിവിലായിരുന്ന ഭര്‍ത്താവിനെയും പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top