യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

വളാഞ്ചേരി: വളാഞ്ചേരി ടൗണില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പി ച്ച കേസില്‍ ഒരാള്‍ പിടിയില്‍. കരേക്കാട് സ്വദേശി മുഫ്‌ലിഹിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞമാസം 16നാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ജങ്ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഷാഹുല്‍ ഹമീദിനാണ് കുത്തേറ്റത്.

ഹോട്ടലിന് പുറത്തിറങ്ങിയ ഷാഹുലിനെ പ്രതികള്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. വളാഞ്ചേരി പൊലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണ് മുഫ്‌ലിഹിനെ പിടികൂടിയത്.

ഒപ്പമുണ്ടായിരുന്നയാള്‍ ഒളിവിലാണ്. എസ്‌ഐ ജോബ്, സന്തോഷ്, എസ്സിപിഒ സന്തോഷ്, സിപിഒമാരായ റഷീദ്, ഷഫീഖ്, ഗിരീഷ്, വിജയനന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top