
തിരൂർ: തിരൂർ ഗുഡ്സ്‌ഷെഡ് റോഡ് മുന്നറിയിപ്പില്ലാതെ റെയിൽവേ അടച്ചു. നൂറോളം വീട്ടുകാർ കുടുങ്ങി. പാർക്കിംഗിന് സൗകര്യമൊരുക്കാനെന്ന് അധികൃതർ. തിരൂർ റെയിൽവേ സ്റ്റേഷന് കിഴക്കു വശത്തെ ഗുഡ്സ് ഷെഡ് റോഡാണ് നാട്ടുകാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ റെയിൽ വേ അധികകൃതർ അടച്ചു പൂട്ടിയത്. റെയിൽവേ സ്റ്റേഷൻ്റെ കിഴക്കു ഭാഗത്ത് ബസ് സ്റ്റാൻറി ലേക്ക് പോകുന്ന റോഡിലാണ് അടച്ചുപൂട്ടി ബാരിക്കേഡ് വച്ചത്..
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ പേരിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ഈ റോഡിൽ അനധികൃത പാർക്കിംഗ് നടത്തിയിൽ ശിക്ഷാർഹമെന്നും കാണിച്ച് ബോർഡ് വക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് റെയിൽവേ നാട്ടുകാരോട് ക്രൂരത കാട്ടിയത്. ബാരിക്കേഡ് സ്ഥാപിച്ചതോടെ നിരവധി കുടുംബങ്ങൾക്ക് നഗരത്തിലേക്കുള്ള വഴി അടഞ്ഞു. നൂറോളം വീട്ടുകാരും ഹോട്ടൽ, ഗോഡൗൺ , നിരവധി സ്ഥാപനങ്ങൾ എന്നിവയും ഇതോടെ കുടുക്കിലായി.
റെയിൽവേ സ്റ്റേഷൻ്റെ പാർക്കിംഗ് സൗകര്യം വിപുലമാക്കുന്നതിനായാണ് റോഡ് അടച്ചതെന്നാണ് ആക്ഷേപം. ഇരു ചക്ര വാഹനങ്ങൾക്ക് പേ പാർക്കിംഗിനിയാണ് റോഡ് ഉപയോഗപ്പെടുത്തുന്നത്. സാമ്പത്തിക ലാഭം മാത്രം ലാക്കായി നാട്ടുകാരെ ദുരിതത്തിലാക്കുന്ന റെയിൽവേ ക്കെതിരെ നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സ്ഥലം എം പി യോ എംഎൽഎയോ അടക്കം ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




