1.91 കോടിയുടെ കുഴല്‍പ്പണം പിടികൂടി

കൊണ്ടോട്ടി: ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിയ, രേഖകളില്ലാത്ത 1,91,48,000 രൂപയുമായി രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മുണ്ടു പറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് അറസ്റ്റിലായത്.

കാറിന്റെ സീറ്റിനോടുചേര്‍ന്ന് മൂന്നു രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top