ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ജീവനക്കാരി അറസ്റ്റിൽ

ആലപ്പുഴ: തത്തംപള്ളി സഹൃദയ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിനോക്കി വരവെ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആലപ്പുഴ തത്തംപള്ളി കുളക്കാട് കെ സി ദീപമോളാണ് (44) അറസ്റ്റിലായത്.

ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്ന് ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയ ശേഷം ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ച് കൃത്രിമ രേഖയുണ്ടാക്കി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

നോർത്ത് എസ് ഐമാരായ ജേക്കബ്, ദേവിക, എഎസ്ഐ ജയസുധ എന്നിവ രുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top