കളിയാട്ടം: പൊയ്ക്കുതിര സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

മൂന്നിയൂര്‍: മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് മുന്നോടിയായി പൊയ്ക്കുതിര സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 19 നാണ് കളിയാട്ടം കാപ്പൊലിക്കല്‍. മെയ് 30 നാണ് വെള്ളിയാഴ്ച കളിയാട്ടം നടക്കുക.

മെയ് 10 മുതല്‍ മെയ് 20 വരെ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ പൊയ്ക്കുതിര സംഘ പ്രതിനിധികള്‍ക്ക് കളിയാട്ടക്കാവിലെത്തി രജിസ്‌ട്രേഷന്‍ നടത്താം. പൊയ്ക്കുതിരകളുടെ ഉയരം 20 അടിയില്‍ കൂടരുതെന്ന് സംഘങ്ങളുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കളിയാട്ട ദിവസം എല്ലാ പൊയ്ക്കുതിര സംഘങ്ങളും വൈകിട്ട് ഏഴിനകം ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തീകരിക്കണമെന്ന തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top