
ഫറോക്ക് : ബേപ്പൂരിലെ വീട്ടിൽനിന്ന് 36 പവന്റെ ആഭരണങ്ങൾ മോഷ്‌ടിച്ച യുവതി മുംബൈയിൽ പിടിയിലായി. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24)യെയാണ് ഫറോക്ക് അസി. കമീഷണർ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡിലെ എസ്ഐ പി സി സുജിത്, ബേപ്പൂർ എസ്ഐ നൗഷാദ് എന്നിവരുൾപ്പെട്ട സംഘം പിടികൂടിയത്.
ജൂലൈ 17നാണ് കൂട്ടുകാരിയായ ഗായത്രിയുടെ ബേപ്പൂർ നടുവട്ടത്തിന് സമീപത്തെ വീട്ടിൽ വിരുന്നെത്തി താമസിച്ച് അലമാരയിലെയും ലോക്കറിലെയും ആഭരണങ്ങളുമായി കടന്നു കളഞ്ഞത്.
പ്രതി സൗജന്യയും ഗായത്രിയും ബംഗളൂരു സുരാനയിലെ കോളേജിൽ പിജി കോഴ്സിന് പഠിച്ചു വരികയായിരുന്നു.
ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചതിനാൽ ഇനി കോളേജിലേക്ക് വരില്ലെന്നു പറഞ്ഞ് യുവതി കോളേജ് അധികൃതരെ വിശ്വസിപ്പിച്ചു. തുടർന്ന്, മോഷ്ടിച്ച സ്വർണം പണയപ്പെടുത്തിയും വിറ്റും ലഭിച്ച പണവുമായി താൻ സാനിയയിലുള്ള ബന്ധുവിനടുത്തേക്ക് പോയി.
കഴിഞ്ഞദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുന്നതായി പൊലീസിന് വിവരം ലഭി ച്ചു. ഗുജറാത്തിൽനിന്ന് ഉടൻ മുംബൈയിലേക്ക് വിമാനമാർഗം കടന്നു. ഇവിടെനിന്ന് ഹൈദരാ ബാദിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഫറോക്ക് സ് ക്വാഡും ബേപ്പൂർ പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.
പ്രതിയെ വെള്ളിയാഴ്ച കേരളത്തിൽ എത്തിക്കും.




