
പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടൗൺ സ്കൂളിൽ നിർമിച്ച ഇൻ്റർലോക്കിൻ്റെയും വെള്ളക്കെട്ട് ഒഴിവാക്കാനായി നിർമിച്ച ഡ്രെയിനേജിൻ്റെയും ഉദ്ഘാടന കർമ്മം നഗരസഭചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.15 ലക്ഷം രൂപ ചിലവായിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
കൗൺസിലർ ബേബി അച്യുതൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ജനറൽ സി നിസാർ അഹമ്മദ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് അലിബാപ്പു, മുൻ ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ റസാഖ് തലക്കലകത്ത്, ജുബൈരിയ കുന്നുമ്മൽ, ഫൗസിയ, ഫാത്തിമ റഹീം, എച്ച്എം വി ബോബൻ മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് കെ പി മൻസൂർ, എസ്എംസിചെയർമാൻ ജംഷി കെ, എംടിഎ പ്രസിഡൻ്റ് ഷമീറ, മുജാഹിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.




