മെഡിക്കൽ കോളേജ് ജീവനക്കാരിയെ ആക്രമിച്ചയാൾ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വഴിക്കടവ് സ്വദേശി മാമ്പുഴ പുത്തൻ വീട്ടിൽ മുഹമ്മദ് സാലിഹ് അബ്ദുള്ള (25)യെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരിയായ പരാതിക്കാരിയെ കാഷ്വാലിറ്റി മെഡിസിൻ ഏരിയയിൽവച്ച് ആക്രമിക്കുകയായിരുന്നു. കാഷ്വാലിറ്റിയിലൂടെ വാർഡിലേക്ക് പോകാൻ അനുവദിക്കാത്തതായിരുന്നു കാരണം.

എസ്ഐ സന്തോഷ്, സിപിഒ മാരായ ബിനോയ്, സുരാഗ്, ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടിച്ചത്.

Share news
error: Content is protected !!
Scroll to Top