ചക്കുംകടവിൽ തെങ്ങിന് തീപിടിച്ചു


പന്നിയങ്കര : 
ചക്കുംകടവിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ തെങ്ങിന് തീപിടിച്ചു. സ്വലാത്ത് പള്ളിക്ക് സമീപം സുഹറാബിയുടെ വീട്ടുപറമ്പിലെ തെങ്ങിനാണ് തീ പിടിച്ചത്. തീ ആളിക്കത്തുമ്പോഴേക്കും മഴ ശക്തിയിൽ പെയ്തതിനാൽ തീയണഞ്ഞ് അപകടം ഒഴിവായി. അടുത്തടുത്ത് വീടുകളുള്ള ഭാഗത്താണ് തെങ്ങി ന് തീപിടിച്ചത്.

തെങ്ങ് തീപിടിച്ച് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. രണ്ട് യൂണിറ്റ് സേന ഉടൻ സ്ഥലത്തേക്ക് തിരിച്ചെങ്കിലും റോഡിന് വീതിക്കുറവുള്ളതിനാൽ സ്ഥലത്തേക്ക് എത്താനായില്ല.

പിന്നീട് സബ് യൂണിറ്റ് സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും മഴയിൽ തീ അണഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top