ബലാത്സംഗ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

എലത്തൂർ: ഒളിവിൽ കഴിയുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതിയെ എലത്തുർ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി മോരിക്കര സ്വദേശി അസ്ലം ജുനൈസാണ് പിടിയിലായത്.

വ്യാഴം രാവിലെ പാവങ്ങാട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. വീട്ടമ്മയുടെ പരാതിയിലാണ് എലത്തൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത്, എസ്ഐ ടി വി പ്രജുകുമാർ, എസ്‌സിപിഒ രൂപേഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top