Section

malabari-logo-mobile

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം;റിസോര്‍ട്ട് പൂട്ടി;അധികൃത റിസോര്‍ട്ടുകളെല്ലാം പൂട്ടും;കളക്ടര്‍

HIGHLIGHTS : woman killed in elephant attack; Resort closed;Collector

മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടി. കളക്ടര്‍ അദീല അബ്ദുള്ളയുടെ നിര്‍ദേശ പ്രകാരമാണ് പൂട്ടിയത്. കളക്ടര്‍ നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തി. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുകളും പൂട്ടുമെന്ന് കളക്ടര്‍ അറിയിച്ചു.

വന്യമൃഗശല്ല്യം രൂക്ഷമായ സ്ഥലത്ത് ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് ഹോം സ്‌റ്റേയ്ക്ക് ലൈസന്‍സ് ഇല്ലാത്തതായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്താക്കി. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും റിസോര്‍ട്ടിനെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

sameeksha-malabarinews

എന്നാല്‍ ഹോം സ്‌റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റുകള്‍ക്ക് പ്രത്യേക ലൈസന്‍സ് അനുവദിക്കുന്ന രീതിയില്ലെന്നുമാണ് റ്‌സോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങളോട് പറഞ്ഞത്.

സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തെ വനംവകുപ്പ് പ്രതികരിച്ചിരുന്നു.ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!