മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടിയുടെ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശികളായ മൂന്ന് പേരും കാസര്‍ഗോഡ്, മണ്ണാര്‍ക്കാട് സ്വദേശികളും ഉള്‍പ്പെടെ അഞ്ചുപേരുമാണ് പിടിയിലായത്.
അഞ്ചുകേസുകളിലായി 2422 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ മണ്ണാര്‍ക്കാട് സ്വദേശിയുടെ ട്രോളി ബാഗില്‍ സ്‌ക്രൂവിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍ഗോസ് സ്വദേശി സ്വര്‍ണം കഷ്ണങ്ങളാക്കി ശരീരത്തിലും ബാഗേജിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മറ്റൊാള്‍ എമര്‍ജന്‍സി ലാമ്പില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും,വേറൊരാള്‍ രൂപമാറ്റം വരുത്തിയ രീതിയിലുമായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സമീപകത്തുണ്ടായ സ്വര്‍ണവേട്ടയില്‍ വലുതാണ് ഇന്നുണ്ടായിരിക്കുന്നത്.




