കണ്ണൂര്‍: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കഥാകൃത്ത് ടി. പത്മാഭന്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ 87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരമായിപോയി.കാറും വലിയ ശമ്പളവും നല്‍കി ഇവരെ നിയമിച്ചതെന്നിനാണെന്നും ടി പത്മാഭന്‍ പി ജയരാജിനോട് ചോദിച്ചു.
സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി ജയരാജന്‍ എത്തിയപ്പോഴാണ് ടി പത്മനാഭന്‍ അതൃപ്തി അറിയിച്ചത്. വൃദ്ധയോട് കാണിച്ചത് ക്രൂരതയാണെന്നും അധ്യക്ഷയുടേത് ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണെന്നും പത്മനാഭന്‍ പറഞ്ഞു.
എന്നാല്‍ തന്റെ ഫോണ്‍ സംഭാഷണത്തെ ആവശ്യക്കാര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ജോസഫൈന്‍ മറുപടി നല്‍കിയത്.
എം സി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പത്മനാഭന്‍