മസ്‌ക്കറ്റ്: ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. കോന്നി പയ്യാമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ്(33) ഒമാനില്‍ ജീവനൊടുക്കിയത്. ജെസിബി ഓപ്പറേറ്ററായ പ്രശാന്ത് ജെസിബി കൈ ഉയര്‍ത്തി അതില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു.
ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയില്‍ എത്തിയത്. അതേസമയം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുകള്‍. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് മരിക്കാന്‍ പോവുകയാണെന്ന് എന്ന സൂച നല്‍കി യുവാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്,ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’ എന്നായിരുന്നു വായ് പൊത്തി ചിരിക്കുന്ന ഇമോജിക്കൊപ്പം ഫേസ്ബുക്കില്‍ പ്രശാന്ത് കുറിച്ചത്.
അവിവാഹിതാണ് പ്രശാന്ത്. മൃതദേഹം നിലവില്‍ നിസ്വ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.




