മെഴുക്കുപുരട്ടിയ വഴുതനങ്ങ കഴിച്ചു മടുത്തവര്‍ക്കായി വ്യത്യസ്ത രുചിയില്‍ വഴുതനങ്ങ ഫ്രൈ ഉണ്ടാക്കാം. സ്നാക്സായും ചോറിനൊപ്പവും കഴക്കാവുന്ന വഴുതനങ്ങ ഫ്രൈ എളുപ്പത്തില്‍ ഉണ്ടാക്കി നോക്കാം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആവശ്യമായ ചേരുവകള്‍


- വഴുതനങ്ങ രണ്ടെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- മുളക് പൊടി – ആവശ്യത്തിന്
- മഞ്ഞള്‍പൊടി -ആവശ്യത്തിന്
- വെളുത്തുളളി ഇഞ്ചി പേസ്റ്റ് -1 ടീസ്പൂണ്‍
- വെള്ളം
- വെളിച്ചെണ്ണ -ആവശ്യത്തിന്
- കടലമാവ്
- അരിപ്പൊടി
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ വട്ടത്തില്‍ അരയിഞ്ച് കനത്തില്‍ കഷണങ്ങളാക്കുക. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, മുളക് പൊടി ,മഞ്ഞള്‍ പൊടി ,ഉപ്പ്,അല്‍പ്പം വെള്ളം, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഇതിലേക്കാവശ്യമായ മസാല തയ്യാറാക്കുക.
ശേഷം വഴുതനങ്ങയില്‍ മസാല പുരട്ടുക.പത്ത് മിനിറ്റ് ഇത് റെസ്റ്റ് ചെയ്യാന്‍ വെക്കുക. കടലമാവില്‍ പാകത്തിന് ഉപ്പും അല്‍പ്പം അരിപ്പൊടിയും വഴുതനങ്ങ മുക്കിയെടുക്കാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാക്കുക.
പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മസാല പുരട്ടിയ വഴുതനങ്ങ കടലമാവില്‍ മുക്കി രണ്ട് ഭാഗവും വറുത്തെടുക്കാം.