പൊന്നാനി ഹൈവെയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

HIGHLIGHTS : Woman dies in collision between car and lorry on Ponnani Nariparamba Highway

malabarinews

പൊന്നാനി നരിപ്പറമ്പ് ഹൈവെയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു.യുവാവിന് ഗുരുതരമായി പരിക്കേറ്റു.തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരിച്ചത്.ഇവരുടെ ഭര്‍ത്താവ് നിഖിലിനാണ് ഗുരുതരമായി പരിക്കേറ്റത്

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസില്‍ തവനൂര്‍ പന്തേപാലത്ത് ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തലശ്ശേരി സ്വദേശി ഏലിയന്റവിടെ നിഖില്‍ എന്നയാളെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാള്‍ ആശുപത്രിയിലും,പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരിച്ച സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കികയാണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!