Section

malabari-logo-mobile

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കരിപ്പൂരില്‍ കസ്റ്റംസ് പടിയില്‍

HIGHLIGHTS : Woman at Karipur with Rs 1 crore worth of gold

മലപ്പുറം: ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കരിപ്പൂരില്‍ പടിയിലായി.
കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) ആണ് സ്വര്‍ണവുമായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ
പിടിയിലായത്.

സ്വര്‍ണവുമായി ഒരു സ്ത്രീ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആദ്യ ചോദ്യം ചെയ്തതില്‍ നന്നോ ബാഗുകള്‍ പരിശോധിച്ചപ്പോഴോ യുവതിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ വിശാദമായ ദേഹപരിശോധനയിലാണ് അസ്മാബി അടിവസ്ത്രത്തില്‍ അതിവദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. 2031 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ 2 പാക്കറ്റുകള്‍ ആണ് ഇവര്‍
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ ഈ മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തപ്പോള്‍ 24 കാരറ്റ് പരിശുദ്ധിയുള്ള 1.769
കിലോ സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് വിപണിയില്‍ ഏകേദശം 99.68 ലക്ഷം രൂപ വില മതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

sameeksha-malabarinews

കേസില്‍ യുവതിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍
കസ്റ്റംസ് സ്വീകരിച്ചു വരികയാണ്.

ഡെപ്യൂട്ടി കമ്മിഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടി.എസ്. ബാലകൃഷ്ണന്‍ , അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഇന്‍സ്പെക്ടര്‍ ധന്യ കെ.പി. ഹെഡ് ഹവല്‍ദാര്‍മാരായ അലക്‌സ് ടി എ, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!