HIGHLIGHTS : son turns 18; Udhayanidhi reacts to controversial pictures with his son's girlfriend
മകന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള വിവാദചിത്രങ്ങളില്‍ പ്രതികരിച്ച് തമിഴാനാട് യുവജന,കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍.
തന്റെ മകന് 18 വയസ്സ് തികഞ്ഞിട്ടുണ്ടെന്നും പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ അവന്റെ വ്യക്തിപരമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചിരിക്കുന്നത്. പക്വതയുള്ള ഒരാളുടെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിന് തനിക്ക് ചില നിയന്ത്രങ്ങള്‍ ഉണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍ബനിധിയുടെയും പെണ്‍സുഹൃത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
ആദ്യ ഘട്ടങ്ങളിലൊന്നും തന്നെ ഇക്കാര്യത്തില്‍ ഉദയനിധി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വിവാദ ചര്‍ച്ചയായതോടെയാണ് അദേഹം തന്റെ നിലപാട് തുറന്നടിച്ച്.
അതെസമയം സ്‌നേഹിക്കുന്നതിനോ സ്‌നേഹം പ്രകടിപ്പിക്കുന്നതിനോ വിലക്കില്ലെന്ന് ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധിയും ട്വീറ്റ് ചെയ്തിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു