HIGHLIGHTS : Indian history at Oscars; Natu Natu best song
ഓസ്‌കാര്‍ വേദിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് പുരസ്‌ക്കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ഗാനത്തിനുള്ള പുരസ്‌ക്കാരം നാട്ടു നാട്ടു സ്വന്തമാക്കി. എംഎം കീരവാണിയുടെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്.രണ്ടുപേരും ചേര്‍ന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. ഈ പുരസ്‌ക്കാരം ഇന്ത്യക്ക് സമര്‍പ്പിക്കുന്നുവെന്ന് കീരവാണി പറഞ്ഞു.
ദ എലിഫന്റ് വിസ്പറേഴ്‌സ് ആണ് ഓസ്‌കാര്‍ ലഭിച്ച മറ്റൊരു ഓസ്‌കാര്‍ ചിത്രം. മികച്ച ഡോക്യുമെന്ററി(ഹ്രസ്വ വിഷയം) വിഭാഗത്തിലാണ് എലിഫന്റ് വിസ്‌പേറഴ്‌സിന് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

നാട്ടു നാട്ടുവിന് ഗോള്‍ഡന്‍ഗ്‌ളോബില്‍ ഇതേ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് പുറമെ ക്രിട്ടിക് ചോയിസ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളിലും ഗാനം നിറഞ്ഞുനിന്നിരുന്നു.
കീരവാണിയുടെ മകന്‍ കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകര്‍. സൂപ്പര്‍ താരങ്ങളായിട്ടുള്ള രാം ചരണ്‍ തേജയും ജൂനിയര്‍ എന്‍ ടി ആറുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.
MORE IN Latest News
