പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വാങ്ങിയ ചിക്കന്റെ പണം ചോദിച്ചതിന് മര്‍ദ്ദനം

പരപ്പനങ്ങാടി: ചിക്കന്‍ വാങ്ങിയ യുവാവിനോട് പണം ചോദിച്ച കടയിലെ തൊഴിലാളിക്ക് മര്‍ദനമേറ്റതായി പരാതി. ചെട്ടിപ്പടിയിലെ പഴനിങ്ങള്‍ ചിക്കന്‍ സ്റ്റാളിലെ തൊഴിലാളി ടി കെ ആസിഫിനാണ് മര്‍ദനമേറ്റത്.

ചെട്ടിപ്പടി കടപ്പുറത്തെ നിഷാദിനെതിരെയാണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. 100 രൂപക്ക് ചിക്കന്‍ വാങ്ങിയ ഇയാള്‍ പണം കൊടുക്കാതെ പിന്നീട് തരാമെന്ന് പറഞ്ഞു. മുതലാളി ഇല്ലാത്തതിനാല്‍ കടം തരാന്‍ കഴിയില്ലെന്ന് ആസിഫ് പറഞ്ഞു. ഇതോടെയാണ് കടയുടെ അകത്തേക്ക് കയറി മര്‍ദിച്ചതെന്നാണ് പരാതി.

കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെ ടുക്കണമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ സെക്രട്ടറി മുജീബ് കാളിപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കരീം പറമ്പില്‍ പീടിക അധ്യക്ഷനായി. പി പി ഷാനവാസ്, എന്‍ വി ഗോ പാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ ആനങ്ങാടി സ്വാഗതവും അബ്ദു നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top