സൗദിയില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് വെള്ളില സ്വദേശിയായ യുവതി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

റിയാദ്: സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാര്‍ മറിഞ്ഞ് യുവതി മരിച്ചു. റിയാദിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍.

ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകന്‍ മുഹമ്മദ് റൈഹാനും മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബിനും ഭാര്യക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ ഭര്‍ത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ് ഖാലിദ് ആശുപത്രിയിലാണ്.

റിയാദില്‍നിന്ന് 70 കിലോമീറ്ററകലെ അല്‍ഖര്‍ജിന് സമീപം സഹന എന്ന സ്ഥലത്ത് നിന്നാണ് ഇരു കുടുംബങ്ങളും സന്ദര്‍ശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ അല്‍ഖര്‍ജ് എത്തുന്നതിന് 150 കിലോമീറ്റര്‍ അകലെവെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഖമറുനിസ്സ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മുഹമദലി – സീനത്ത് ദമ്പതികളുടെ മകളാണ് ഖമറുന്നിസ. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവര്‍ നാട്ടിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top