HIGHLIGHTS : The sunflower garden is a refreshing sight even in the scorching heat
ഗഫൂർ
തിരുരങ്ങാടി :കക്കാട് കൂരിയാട് വയലിൽ ചൂടിൽ കാന്തിയേറി നിൽക്കുകയാണ് സൂര്യകാന്തി പൂക്കൾ . വേങ്ങര കുറ്റൂർ മാടംചിന സ്വാദേശി ചെമ്പൻ ഷബീറലിയാണ് അര ഏക്കറോളം ഭൂമിയിൽ സൂര്യകാന്തി കൃഷി ഇറക്കിയിരിക്കുന്നത്. സഹോദരൻ ജാഫറിനോടൊപ്പം 75 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തുന്നയാളാണ് ഷബീറലി.

ജനുവരിയിൽ നെൽകൃഷി കഴിഞ്ഞതോടെ പച്ചക്കറിയും വത്തക്കയും നടാറാണ് പതിവ്. ഇത്തവണ ഇതിനോടൊപ്പം അര ഏക്കറിൽ സൂര്യകാന്തിയും നടുകയായിരുന്നു. പതിവുപോലെ പച്ചക്കറിയും വിവിധതരത്തിലുള്ള വത്തക്കകളും കൃഷിയിറക്കിയിട്ടുണ്ട്. ഈ വർഷം സൂര്യകാന്തി കൃഷി വിജയകരമായ അടുത്തവർഷം തുടരാനാണ് പ്ലാനെന്ന് ഇവർ പറയുന്നു.
വിത്ത് പാകി 50 ദിവസം കഴിഞ്ഞാൽ പാകമാകും. കൃഷിയുടെ സാധ്യതകൾ ആഴത്തിൽ പഠിച്ച ശേഷമാവും അടുത്ത തവണ കൃഷിയിറക്കുകയെന്നും ഷബീറലി പറഞ്ഞു.
വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാൻ നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്കെത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു