എല്‍ എസ് ഡി സ്റ്റാമ്പുമായി യുവതി ചെക്‌പോസ്റ്റില്‍ പിടിയില്‍

കല്‍പ്പറ്റ: മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാന്‍ ശ്രമിച്ച യുവതി വയനാട്ടില്‍ പിടിയില്‍. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്‌സില്‍ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്.

ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്.

മൈസൂര്‍ ഭാഗത്തു നിന്നു കാറില്‍ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്നു സുനിവ. സ്റ്റാമ്പുകള്‍ ബംഗളൂരുവിലെ പാര്‍ട്ടിക്കിടെ ഒരാളില്‍ നിന്നു വാങ്ങിയതാണെന്നാണ് ഇവരുടെ മൊഴി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top