Section

malabari-logo-mobile

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നാലംഗ കുടുംബം യാത്ര ചെയ്ത കാര്‍ തോട്ടില്‍ വീണു; നാട്ടുകാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി

HIGHLIGHTS : With the help of Google Maps, the car in which a family of four was traveling fell into a ravine

കോട്ടയം : ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കുടുംബം യാത്ര ചെയ്ത കാര്‍ തോട്ടില്‍ വീണു. രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെടുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സോണിയയും കുടുംബവും നാട്ടുകാരുടെ സമയോചിത ഇടപെടലുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ തോട്ടിലൂടെ ഒഴുകിയതോടെ നാട്ടുകാരെത്തി പിടിച്ചുകെട്ടി വലിക്കുകയായിരുന്നു. ആറ് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെയാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് തിരുവല്ലയ്ക്ക് പോകുകയായിരുന്നു ഇവര്‍. ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരന്‍ അനീഷ് , സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

sameeksha-malabarinews

കോട്ടയം തിരുവാതുക്കല്‍ വച്ച് വഴി തെറ്റിയാണ് ഇവര്‍ പാറേച്ചാലിലെത്തിപ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇവിടെ. കാര്‍ തോട്ടിലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തിയത്.

കാര്‍ കയര്‍ കെട്ടി വലിക്കാന്‍ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ മുന്‍ഭാഗം ചെളിയില്‍ പെട്ടു. ഇതോടെ കാര്‍ സമീപത്തെ പോസ്റ്റില്‍ കെട്ടി. കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് കാര്‍ വലിച്ച് റോഡിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് സംഭവസ്ഥലത്തെത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!