ഇരിങ്ങല്ലൂരിൽ കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ


വേങ്ങര : 
ഇരിങ്ങല്ലൂരിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്ല്യം രൂക്ഷം. നിരവധി പേരുടെ കൃഷിയാണ് പന്നികൾ കയറി നശിപ്പിച്ചത്. ഇല്ലിപിലാക്കൽ പാങ്കുഴി പാടം, കുറുക്കളും, വള്ളിക്കാട്, കല്ലക്കയം, പുഴച്ചാൽ എന്നീ സ്ഥലങ്ങളിലാണ് പന്നികൾ കൃഷിനാശമുണ്ടാക്കിയത്.

വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചതിൽ ഏറെയും. ഇല്ലിപിലാക്കൽ ഭാഗത്തെ പി പി ഉസ്മാന്റെ 70 വാഴകളും ചീരങ്ങൻ ഹംസയുടെ 60 വാഴകളും ചിറയിൽ രാജന്റെ 30 വാഴകളും ഗൗരി ശങ്കറിന്റെ 25 വാഴകളും കാരാട്ട് കുഞ്ഞി മൊയ്തിൻ ഹാജിയുടെ 60 വാഴകളും എ കെ സിദ്ധിഖ് ഹാജിയുടെ കപ്പയുമാണ് നശിപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top