പൊലീസുകാരെ ആക്രമിച്ചയാൾ അറസ്റ്റിൽ


താനൂർ : പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ചീരാൻകടപ്പുറം സ്വദേശി പക്കിച്ചിന്റെ പുരയ്ക്കൽ അയ്യൂബ് (ഡാനി അയ്യൂബ്- 44)ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി ജെഎഫ്‌സിഎം കോടതിയുടെ വാറന്റുമായി പോയ ഉദ്യോഗസ്ഥരെ പ്രതി ആക്രമിക്കുകയായിരുന്നു.

തെന്നല സ്വദേശിയുടെ കാർ ആക്രമിച്ച് രണ്ട് കോടി തട്ടിയെടുത്ത നാൽവർ സംഘത്തിൽ പ്രധാനിയാണ് അയ്യൂബ്. ഇയാൾ ചീരാൻകടപ്പുറം ഭാഗത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴം രാവിലെ 10ന് എഎസ്ഐ കെ സലേഷ്, സിപിഒമാരായ അനിൽകുമാർ, പ്രബീഷ്, അനിൽകുമാർ, സുധിസുന്ദർ, ജിതിൻ എന്നിവർ കസ്റ്റഡി യിലെടുക്കാൻ പോയിരുന്നു. ഈ സമയത്താണ് അയ്യൂബ് പൊലീസുകാരെ ആക്രമിക്കുകയും തെറി പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

തുടർന്ന് സ്ഥലത്തെത്തിയ താനൂർ ഇൻസ്പെക്ടർ കെ ടി ബിജിത്തും സംഘവും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്തു. ഇയാളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇവർ താനൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. നിരവധി കേസുകളിൽ പ്രതിയാണ് അയ്യൂബ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top