കാട്ടുപന്നി ശല്യം: കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കും

തിരുവനന്തപുരം : കാട്ടുപന്നിയിറങ്ങുന്ന വനം ഡിവിഷനുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കാനുള്ള നടപടിയെടുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽനിന്ന് തിരിച്ചുനൽകാൻ കഴിഞ്ഞ വർഷം സർക്കാർ ഉത്തരവായിരുന്നു.

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കാനുള്ള നടപടി കൂടുതൽ ശക്തമാക്കും. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top