
താമരശേരി: ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്. ചുരത്തിൽ രാവിലെ ഏഴരയോടെ ഏഴാം വളവിന് താഴെയാണ് അപകടം. ചുരം ഇറങ്ങിവരികയായിരുന്ന കെഎസ്ആർടിസി ബസും വയനാട്ടിലേക്ക് പോവുകയായിരുന്ന തെറ്റായ ദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 34 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സനേടി.
തുടർന്ന് 18 പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ വീതം താമരശേരിയിലെയും കോഴിക്കോട് നഗരത്തിലെയും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. അപകടത്തെ തുടർന്ന് മൂന്നര മണികൂർ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു.
11.15 ഓടെ അടിവാരത്തുനിന്ന് ക്രെയിൻ എത്തിച്ചാണ് വാഹനങ്ങൾ മാറ്റിയത്. ഹൈവേ പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ്‌സ് അംഗങ്ങളും ഗതാഗതം നിയന്ത്രിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





