തെലങ്കാനയിൽ വോട്ടെടുപ്പ് ഇന്ന് ; 13 ന് വോട്ടെണ്ണൽ

ഹൈദരാബാദ്: തെലങ്കാനയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 13,000 സ്ഥാനാർഥികളാണ് മത്സരിക്കുന്നത് .52 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തുകളിലേക്കെത്തുക.രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.ഫെബ്രുവരി 13 ന് വോട്ടെണ്ണൽ നടക്കും.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബല പാർട്ടി എന്ന സ്ഥാനം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, കോൺഗ്രസിനും ബിആർഎസിനുമെതിരെ ഒരുപോലെ ബദലായി ഉയർന്നുവരികയാണ് ബിജെപിയുടെ ലക്ഷ്യം.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടികൾ നേരിട്ട ബിആർഎസ്, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിആർഎസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top